IndiaNews

കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ ഇളവുകള്‍ വരുന്നു..

തിരുവനന്തപുരം : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കാര്‍ഷിക രംഗമാണെന്നത് കൊണ്ട് കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ടുള്ളതായിരിക്കും ഈ വര്‍ഷത്തെ പൊതുബജറ്റ്. പലിശയില്‍ കുറവ് വരുത്തിയും തോട്ടം മേഖലയ്ക്ക് ഉള്‍പ്പെടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന ബജറ്റാണ് കേന്ദ്രധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുക എന്നാണ് സൂചന. കര്‍ഷകര്‍ക്ക് ധനസഹായത്തിനു പുറമെ കാര്‍ഷിക രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച രൂീതിയില്‍ ഒരുക്കുന്ന പദ്ധതികളുമാകും ബജറ്റിലൂടെ എത്തുക. നബാര്‍ഡ് സഹകരണ ബാങ്കുകള്‍ എന്നിവയിലൂടെയുള്ള കാര്‍ഷിക ലോണുകള്‍, എന്നിവയില്‍ വന്‍ തോതില്‍ പലിശ കുറയ്ക്കുമെന്നും സൂചനയുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇത്തരം ഒരു ബജറ്റിന് കാരണമാകുന്നത്. പുഷ്പ കൃഷി, ചച്ചക്കറി കൃഷി, തോട്ടം മേഖല എന്നിവയ്ക്കായി പ്രത്യേക ഊന്നല്‍ ബജറ്റില്‍ ഉണ്ടാകും.

കറന്‍സി നിരോധനത്തെ തുടര്‍ന്ന് സാധനങ്ങള്‍ വില്‍ക്കുന്നതിന് കര്‍ഷകര്‍ക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായി സംഭരണത്തിനും വില്‍പ്പനയ്ക്കും കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള തീരുമാനവും ബജറ്റില്‍ ഉണ്ടാകും.

ഹൈടെക്ക് കൃഷിയ്ക്കും, കാര്‍ഷിക മേഖലയില്‍ മുതല്‍ മുടക്കാന്‍ എത്തുന്ന എല്ലാ കമ്പനികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇടയുണ്ട്. ജലസേചന പദ്ധതികള്‍ക്കായി 20,000 കോടി രൂപയുടെ പദ്ദതി കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിലേയ്ക്ക് കൂടുതല്‍ ഫണ്ട് എത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകും

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കുറഞ്ഞ പലിശ നിരക്കിലുള്ള കാര്‍ഷിക ലോണുകള്‍ ഈ ബജറ്റിലും തുടരും. 15,000 കോടി രൂപയാണ് ഇതിനു വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് പലിശ ഇളവ് നല്‍കുന്ന പദ്ധതി ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

കാര്‍ഷിക മേഖലയില്‍ വന്‍ വളര്‍ച്ചയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കറന്‍സി നിരോധനം മൂലം ജി.ഡി.പിയില്‍  ഉണ്ടായ   തളര്‍ച്ച മറികടക്കുന്നതിന് കാര്‍ഷിക രംഗത്തെ നടപടികളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍

shortlink

Related Articles

Post Your Comments


Back to top button