NewsIndia

ശക്തമായ ഹിമപാതം; അഞ്ചു പേർ മരിച്ചു

ശ്രീനഗര്‍: കശ്മീരിലുണ്ടായ ഹിമപാതത്തില്‍ ഒരു സൈനികനടക്കം അഞ്ച് പേര്‍ മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് സൈനിക മേജർ ഉൾപ്പടെ അഞ്ച് പേര്‍ മരിച്ചത്. മേജർ മരണപ്പെട്ടത് ഗന്ദര്‍ബാല്‍ ജില്ലയില്‍ പെട്ട സോനാമാര്‍ഗിലെ സൈനിക ക്യാംപിനു സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ്. രക്ഷാപ്രവർത്തകർ ഉദ്യോഗസ്ഥന്റെ ശരീരം മഞ്ഞിനടിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഒരു കുടുംബത്തിലെ 4 പേർ ഗുരേസിലെ നിയന്ത്രണ രേഖയ്ക്കു സമീപം ബദൂഗാം ഗ്രാമത്തിലുണ്ടായ ഹിമപാതത്തിലാണ് മരണപ്പെട്ടത്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മെഹരാജുദ്ദീന്‍ ലോണ്‍ (55), ഭാര്യ അസീസി (50), മകന്‍ ഇര്‍ഫാന്‍ (22), മകള്‍ ഗുല്‍ഷാന്‍ (19) എന്നിവരാണ് മരണപ്പെട്ടത്. ലോണിന്റെ മറ്റൊരു മകന്‍ റയീസ് അഹമ്മദ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കശ്മീര്‍ താഴ്‌വരയില്‍ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button