India

വായ്പാ തട്ടിപ്പ്; വിജയ് മല്യക്കെതിരെ കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. മല്യക്കെതിരെ 1000 പേജ് അടങ്ങുന്ന കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ നല്‍കിയ വായ്പയിലൂടെ ബാങ്കിന് 1300 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.

ഐഡിബിഐ അധികൃതരുമായി നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് മല്യ വായ്പ തരപ്പെടുത്തിയത്. വായ്പയുടെ ഒരുഭാഗം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാറ്റിയെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.

ഐഡിബിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും (സിഎംഡി) ആയ യോഗേഷ് അഗര്‍വാള്‍ അടക്കം മറ്റ് ഒന്‍പതു പേര്‍ക്കെതിരെയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മല്യയുമായി ബന്ധപ്പെട്ട വീടുകളും ഓഫീസുകളുമടക്കം ഒരു ഡസനോളം സ്ഥലങ്ങളില്‍ സിബിഐ തെരച്ചില്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button