കണ്ണൂര്‍: കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരനെ അടിച്ചു കൊന്നു. തോര്‍ത്ത് മുണ്ടില്‍ ഇളനീര് കെട്ടി അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൊക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ടു കുപ്രസിദ്ധ ഗുണ്ടകളെയാണ് പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ കൊലപാതകം നടന്നത്. ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനും, തിരുവനന്തപുരം തോന്നിക്കല്‍ സ്വദേശിയുമായ സുനില്‍ കുമാര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ഇയാള്‍ കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനായി എത്തിയത്.
Post Your Comments