ഗോവ:ഗോവയിലെ അടുത്ത സര്‍ക്കാര്‍ മനോഹര്‍ പരിക്കറിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഗോവയിലെ വാസ്കോ ടൗണില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.രാജ്യത്തിനു ഗോവ നൽകിയ അമൂല്യ നിധിയാണ് മനോഹര്‍ പരിക്കര്‍. മനോഹർ പരീക്കറിനെ ഡൽഹിക്ക് ആവശ്യമുണ്ട്. എന്നാൽ ഗോവക്കും ആവശ്യമുണ്ട്. പരീക്കറിനെ ഗോവയ്ക്ക് വിട്ടു തരണമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ ആവശ്യം. അതുകൊണ്ടു തന്നെ ഗോവയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി മനോഹർ പരീക്കർ തന്നെയാവുമെന്നു ജനങ്ങൾക്ക് ബിജെപി അധ്യക്ഷൻ ഉറപ്പു നൽകി.
Post Your Comments