News

പൂണൂല് പൊട്ടിച്ചു കളഞ്ഞിട്ടും മേനോനും നായരും നമ്പൂതിരിയുമൊന്നും ഉള്ളില്‍ നിന്ന് പോയിട്ടില്ല, എന്ത് ഇടതുപക്ഷമാണിത്? അലന്‍സിയര്‍ ചോദിക്കുന്നു

ഞാനൊരു സിനിമാക്കാരനല്ലായിരുന്നെങ്കില്‍ എന്നെ മാവോയിസ്റ്റാണെന്ന് പറഞ്ഞ് സർക്കാർ വെടിവെച്ചുകൊന്നേനെയെന്ന് നടൻ അലന്‍സിയര്‍. ഞാന്‍ ബസ്സ്റ്റാന്‍ഡില്‍ നാടകം കളിക്കുമ്പോള്‍ അരികില്‍ ഒരു പൊലീസുകാരന്‍ പിന്നിലൊരു വടി മറച്ചുവെച്ച് നില്‍പ്പുണ്ടായിരുന്നു. അധികാരം എല്ലാവരെയും മത്തു പിടിപ്പിക്കും. ഒരുഭാഗത്ത് ചെഗുവേരയുടെ പടം വെച്ച് ആരാധിക്കുകയും അപ്പുറത്ത് മാവോവാദികളെന്നു പറഞ്ഞ് കുറെപേരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നു. എന്ത് ഇടതുപക്ഷമാണിത്? ഭരണകൂടത്തിന്റെ സംശയങ്ങളാണ് ഇത്തരം നടപടികളിലേക്ക് എത്തിക്കുന്നത്. പൂണൂല് പൊട്ടിച്ചു കളഞ്ഞിട്ടും മേനോനും നായരും നമ്പൂതിരിയുമൊന്നും ഉള്ളില്‍ നിന്ന് പോയിട്ടില്ല അലന്‍സിയര്‍ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button