KeralaNews

കലോത്സവത്തില്‍ കോഴയിടപാട് :കൂടുതൽ തെളിവുകൾ പുറത്ത്

കണ്ണൂർ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴയിടപാട് നടന്നതിന്  കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇടനിലക്കാരായ നൃത്താധ്യാപകന്‍ നാലുമത്സരാര്‍ഥികളെയാണ് കലോത്സവത്തിനെത്തിച്ചത്. ഇവര്‍ ധരിച്ച വസ്ത്രത്തിന് പ്രത്യേക അടയാളമുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം. ആലപ്പുഴയില്‍നിന്നുള്ള എം.ഉത്തര എന്ന വിദ്യാര്‍ഥിനിയുടെ അമ്മ പ്രസന്ന മധുവാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തില്‍ കോഴയിടപാട് നടന്നിട്ടുണ്ടെന്നായിരുന്നു പരാതി. കുച്ചിപ്പുടി മത്സരത്തിന് മുമ്പുതന്നെ ഉത്തരയുടെ ഗ്രേഡ് കോഴിക്കോട്ടുള്ള നൃത്താധ്യാപകനായ അന്‍ഷാദ് അസീസ് പറഞ്ഞതാണ് പരാതിക്ക് കാരണമായത്.

മത്സത്തില്‍ ഉയര്‍ന്ന ഗ്രേഡും സ്ഥാനവും ലഭിക്കുന്നതിന് ഒന്നരലക്ഷം നേരത്തേ പ്രസന്നയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അവര്‍ വിജിലന്‍സിനോട് പറഞ്ഞു. വിധികര്‍ത്താക്കളില്‍ തനിക്ക് സ്വാധീനമുണ്ടെന്ന് ബോധ്യപ്പെടുത്താനായിരുന്നു മത്സരഫലം ഇദ്ദേഹം നേരത്തേ ഇവരോട് പറഞ്ഞത്. വിധിനിര്‍ണയത്തില്‍ അന്‍ഷാദ് സ്വാധീനിച്ചിട്ടുണ്ടെന്ന് ബോധ്യമായതോടെയാണ് ഇദ്ദേഹത്തെയും വിധികര്‍ത്താക്കളായ ഗുരുവിജയ ശങ്കര്‍, വേദാന്ത മൗലി എന്നിവർക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്.നാല് കുട്ടികളാണ് കുച്ചിപ്പുടിക്ക് അരപ്പട്ടയില്‍ അടയാളമിട്ട് മത്സരിച്ചത്. ആലപ്പുഴയില്‍നിന്ന് അപ്പീലിലൂടെ എത്തിയ ഒരുമത്സരാര്‍ഥിക്ക് ഗ്രേഡ് കിട്ടാന്‍വേണ്ടിയാണ് ഉത്തരയ്ക്ക് മാര്‍ക്ക് കുറച്ചത്. ഗ്രേഡ് ഉയര്‍ത്തുന്നതിനായി ഉത്തരയ്ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കേണ്ടതുണ്ട്. അത് പുറത്തുവന്നാല്‍ അന്‍ഷാദ് അസീസ് കൊണ്ടുവന്ന കുട്ടികളുടെ സ്ഥാനം പോകും. ഇത് മത്സരഫലത്തെ താളംതെറ്റിക്കും. ഇതാണ് മാര്‍ക്ക് വെളിപ്പെടുത്താതിരിക്കാന്‍ കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button