മന്ത്രിയുടെയും മഹിളാകോണ്‍ഗ്രസ്സ് അധ്യക്ഷയുടെയും വീടുകളിലും മറ്റുമായി ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തി. പരിശോധനയിൽ 162.06 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തി. പരിശോധന നടത്തിയത് ചെറുകിട വ്യവസായമന്ത്രി രമേഷ് എല്‍. ജാര്‍കിഹോലി, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലക്ഷ്മി ആര്‍. ഹെബ്ബാല്‍കര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു. ഇരുവരുടെയും പക്കൽ നിന്നും 41 ലക്ഷം രൂപയും 12.8 കിലോ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ജനുവരി 19 നായിരുന്നു ഗോകക്, ബെല്‍ഗാം എന്നിവിടങ്ങളില്‍ പരിശോധന. ഇരുവരും പഞ്ചസാരവ്യവസായത്തിലൂടെ നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു പരിശോധനകള്‍. ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. ബിനാമി സ്വത്തുക്കളെക്കുറിച്ച് പരിശോധനയില്‍ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ കുടുംബാംഗങ്ങളടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ അനധികൃത നിക്ഷേപങ്ങള്‍ കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. ഇല്ലാത്ത വ്യക്തികളെ ഇവരുടെ സ്ഥാപനങ്ങളുടെ ഓഹരിയുടമകളായും നിക്ഷേപകരായും കാണിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ക്ക് സമന്‍സ് അയച്ചതായും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments