ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൂലി വാങ്ങാനും നല്‍കാനും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.മറ്റു പാര്‍ട്ടികളില്‍നിന്നു പണം വാങ്ങിയശേഷം ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്ന് കെജ്രിവാളിന്റെ വിവാദ പ്രസ്താവനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ വിശദീകരണത്തിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൂലി പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കൈക്കൂലി തടയാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരേ പോരാടാനാണ് ആം ആദ്മി പാര്‍ട്ടി ജന്മമെടുത്തതെന്നും അഴിമതി അവസാനിപ്പിക്കാനാണ് എഎപി പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങള്‍ക്കറിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണം നല്‍കിയ ആളുകള്‍ തങ്ങള്‍ക്കു വോട്ടു ചെയ്യുന്നില്ലെന്നു മനസിലാക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിന് പണം നല്‍കുന്നത് അവസാനിപ്പിക്കുമെന്നും കെജ്രിവാള്‍ അവകാശപ്പെടുന്നു. വോട്ടര്‍മാര്‍ക്കു പണം നല്‍കുന്നത് തടയാന്‍ 70 വര്‍ഷമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശ്രമിക്കുകയാണെന്നും ഇതില്‍ അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Post Your Comments