കൊച്ചി: അവയവമാറ്റം കൊണ്ടു ഗുണമില്ലെന്ന് നടൻ ശ്രീനിവാസൻ. മരുന്നു കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് അലോപ്പതി ഡോക്ടര്‍മാര്‍ അവയവ മാറ്റം നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവയവദാനം കൊണ്ട് ജീവന്‍ നില നിര്‍ത്താന്‍ കഴിയില്ലെന്ന് മാത്രമല്ല അത് രോഗിയുടെ ആയുസ് കുറയ്ക്കും. പുറത്തുനിന്നുള്ള ഒരു ഭാഗവും ശരീരം സ്വീകരിക്കില്ല. രക്തബന്ധത്തില്‍പെട്ടവർ ആയാല്‍ പോലും മറ്റൊരാളുടെ അവയവം ഒരാളുടെ ശരീരം സ്വീകരിക്കുകയില്ലയെന്നും ശ്രീനിവാസൻ പറയുകയുണ്ടായി.
ഈ പ്രതിരോധ സ്വഭാവത്തെ അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നുകള്‍ കൊണ്ടു ചെറുക്കുകയാണ് പതിവെന്നും അവയവദാനം അഞ്ചു വര്‍ഷം ആയുസ്സുള്ള ഒരാളുടെ ജീവിതം നാലു വര്‍ഷമായി കുറയ്ക്കുമെന്നും പത്മഭൂഷന്‍ നേടിയിട്ടുള്ള കര്‍ണാടകത്തിലെ പ്രശസ്ത ഡോക്ടര്‍ ബി.എം.ഹെഗ്ഡേ അവയവമാറ്റം കൊണ്ട് ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മരുന്നു കമ്പനികളെ പിന്തുണച്ച് പണമുണ്ടാക്കാനുള്ള ചികിത്സാരീതികളാണ് അലോപ്പതി ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.വൃക്ക തകരാറ് മൂലം ചികിത്സ തേടിയ തന്റെ ഒരു സുഹൃത്തിന്റെ മകളോട് ശസ്ത്രക്രിയ വേണമെന്നാണ് ഒരു ആശുപത്രി പറഞ്ഞത്. 15 വയസ്സുള്ള പെണ്‍കുട്ടിയെ ഹൈദരാബാദിലെ സുധാകര്‍ റാവുവിന്റെ അരികിലേക്ക് പറഞ്ഞുവിട്ടു. ഹോമിയോപ്പതി ചികിത്സവഴി കുട്ടി ഇപ്പോള്‍ സുഖപ്പെട്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍ പ്രതികരിച്ചത്.
Post Your Comments