കൊച്ചി: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് രണ്ടു രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഈ മാസം 19 ന് സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചെങ്കിലും, സംസ്ഥാന സ്കൂള്‍ കലോല്‍സവം നടക്കുന്നത് പരിഗണിച്ച് സൂചനാ പണിമുടക്ക് 24 ലേയ്ക്ക് മാറ്റുകയായിരുന്നു.
Post Your Comments