NewsIndia

തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നു – കെജ്‌രിവാൾ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൂലി പ്രോത്സാഹിപ്പിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മറ്റു പാര്‍ട്ടികളില്‍നിന്നു പണം വാങ്ങിയശേഷം എഎപിക്കു വോട്ടു ചെയ്യണമെന്ന കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ആരോപണം.

“എനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഞാന്‍ കൈക്കൂലി തടയാന്‍ ശ്രമിക്കുകയായിരുന്നു എന്നതാണ് സത്യാവസ്ഥ. അഴിമതിക്കെതിരേ പോരാടാനാണ് ആം ആദ്മി പാര്‍ട്ടി ജന്‍മമെടുത്തതെന്നും അഴിമതി അവസാനിപ്പിക്കാനാണ് എഎപി പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങള്‍ക്കറിയാം.പണം നല്‍കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നതല്ലേ കൈക്കൂലി. പകരം പണം നൽകുന്ന പാർട്ടിക്ക് വോട്ടുചെയ്യരുതെന്നാണ് ഞാൻ പറഞ്ഞത്. അത് കൈക്കൂലി കുറയ്ക്കുകയല്ലേ ചെയ്യൂ ” കെജ്‌രിവാൾ പറഞ്ഞു.

കെജ്‌രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button