തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാർത്ഥി സമരത്തിൽ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ലക്ഷ്മി നായർ ഒരു പ്രതീകമാണ്. നവലിബറൽ മാർക്‌സിസ്റ്റ് മഹിളാ മാതൃക. എസ്. എഫ്. ഐ കുട്ടികൾ എത്രനിരാഹാരം കിടന്നാലും ലക്ഷ്മി നായരുടെ കാര്യത്തിൽ ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും പാർട്ടിനേതാക്കളെല്ലാം അവരുടെ കൂടെയാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ. സുരേന്ദ്രൻ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എസ്. എഫ്. ഐ കുട്ടികൾ എത്രനിരാഹാരം കിടന്നാലും ലക്ഷ്മി നായരുടെ കാര്യത്തിൽ ഒരു തീരുമാനവും സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാവില്ല. ലക്ഷ്മി നായർ ഒരു പ്രതീകമാണ്. നവലിബറൽ മാർക്സിസ്ടു മഹിളാ മാതൃക. പാർട്ടിനേതാക്കളെല്ലാം അവരുടെ കൂടെയാണ്. നാലു സീററ് കൊല്ലംതോറും ഫ്രീ കിട്ടുന്നതുകൊണ്ടു യു. ഡി. എഫുകാരും മിണ്ടില്ല. പിന്നെ ജോൺബ്രിട്ടാസ് മുഖ്യനോടൊപ്പം ഉള്ളതുകൊണ്ട് ഇത്തരം കേസ്സുകളിലൊന്നിലും പിണറായിക്കു മിണ്ടാനും പററില്ല. അഴിമതി, സർക്കാർ ഭൂമി കയ്യേററം, ഒടുവിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി ഒരുപാട് കേസ്സുകൾ വേറെയുമുണ്ട്. ഏതായാലും ഒരുകാര്യം ഉറപ്പായി കിട്ടി. എസ്. എഫ്. ഐക്കായിരിക്കും ഈ കച്ചവടത്തിൽ നഷ്ടം വരാൻ പോകുന്നത്. എ. ബി. വി. പി കേരളത്തിലെ ഒന്നാമത്തെ വിദ്യാർത്ഥിസംഘടനയായി മാറാൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല.
Post Your Comments