ജെല്ലിക്കെട്ട് സമരത്തിൽ നിലപാടറിയിച്ച് സൂപ്പർതാരം രജനീകാന്ത് രംഗത്തെത്തി . ഈ സമരം വേദനാജനകമാണ് . യുവജനങ്ങൾ ഈ സമയത്ത് സംയമനം പാലിക്കനാമെന്നും രജനീകാന്ത് പറഞ്ഞു. നേരത്തെ ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി താരം സമരരംഗത്തുണ്ടായിരുന്നു .
ഇതിനിടെ സമരത്തിനിടെ നടന്ന പോലീസ് ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി രംഗത്തുവന്നു. ആക്രമങ്ങൾ ഉണ്ടാവാതെ , സമാധാനപരമായി നടന്ന സമരത്തിൽ പോലീസ് മർദ്ദനം ഉണ്ടാവേണ്ട കാര്യമെന്തായിരുന്നുവെന്ന് വ്യെക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ സമരക്കർക്കിടയിൽ സാമൂഹ്യവിരുദ്ധർ കടന്നു കയറിയറിയിട്ടുണ്ടായിരുന്നെന്നും. അവർക്കെതിരെയാണ് നടപടിയെടുത്തതെന്നും പോലീസ് കോടതിയെ അറിയിച്ചു
Post Your Comments