ദില്ലി: ജല്ലിക്കട്ടിന് ധനസഹായം നല്‍കുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐയാണെന്ന് ബിജെപി രാജ്യസഭാംഗവും മുതിര്‍ന്ന നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി . പ്രഭാകരന്റെ പക്ഷക്കാരാണ് പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കുന്നതെന്നും സ്വാമി അഭിപ്രായപ്പെട്ടു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജല്ലിക്കട്ടിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രക്ഷോഭങ്ങളെ മുതലാക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര യൂണിയന്‍ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്ര വിരുദ്ധ വികാരം വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
Post Your Comments