Kerala

സ്‌കൂള്‍ കലോത്സവത്തെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

സ്‌കൂള്‍ കലോത്സവത്തെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. ”അപ്പീലോല്‍സവം അഥവാ യുവജനോല്‍സവം” എന്ന തലക്കെട്ടോടെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രംഗത്ത് വന്നത്. ജോയ് മാത്യവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

അപ്പീലോൽസവം
അഥവാ യുവജനോൽസവം
———————————–
സംസ്‌ഥാന യുവജനോൽസവം അവസാനിച്ചു
സത്യത്തിൽ ഈ മാമാങ്കത്തിനു പേരിടേണ്ടത്‌ അപ്പീലോൽസവം എന്നാണൂ-അത്രമാത്രം അപ്പീലുകളാണു ഒറ്റദിവസം തന്നെ ഫയൽ ചെയ്തതത്രെ-ഇത്‌ കലയോടുള്ള ഉൽക്കടമായ അഭിനിവേശം കൊണ്ടാണെന്ന് കരുതുന്നുണ്ടെങ്കിൽ അത്‌ വിഡ്ഡിത്തമാണു-ഗ്രേസ്‌ മാർക്ക്‌ എന്ന ഒരേയൊരു പ്രലോഭനമാണിതിന്റെ പിന്നിൽ എന്നാർക്കാണറിയാത്തത്‌‌. !
മൽസരത്തിൽ പങ്കെടുക്കുന്ന ആർക്കും വിധി നിർണ്ണയത്തെ ചോദ്യം ചെയ്ത്‌ കോടതിയിൽ പോകാം- (എന്തൊരു കോമഡിയാണിത്‌ ! അങ്ങിനെയെങ്കിൽ എന്തിനാണു പാവം വിധികർത്താക്കൾ ഉറക്കമൊഴി
ഞ്ഞിരുന്നു വിധി നിർണ്ണയിക്കുന്നത്‌? കോടതിയിൽത്തന്നെ കലോൽസവം നടത്തിയാൽപ്പോരെ ?
എന്ത്‌ കൊണ്ടാണു രക്ഷിതാക്കൾ ഇങ്ങിനെ കലാസ്നേഹികളായത്‌ ?
കലയോടുള്ള സ്നേഹം
കൊണ്ടാണെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്ക്‌ തെറ്റി-
ഇതിന്റെ ഉത്തരമാണു ഗ്രേസ്‌ മാർക്ക്‌ !
ലക്ഷങ്ങൾ വാരിയെറിയാൻ കെൽപ്പുള്ള രക്ഷിതാക്കൾ ഉണ്ടെങ്കിൽ മക്കൾ കഷ്ടപ്പെട്ട്‌ പഠിക്കണമെന്നില്ല ഗ്രേസ്‌ മാർക്കിന്റെ ബലത്തിൽ അവർ പരീക്ഷ എന്ന കടബ കടന്ന് മെഡിസിനോ എഞ്ചിനീറിംഗിനോ എളുപ്പത്തിൽ പ്രവേശനം നേടുന്നു-
സാബത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ ,കലാ വാസനയുള്ളവർ ,മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്നു ഉറക്കമൊഴിഞ്ഞു അവർ കഷ്ടപ്പെട്ട്‌ പഠിച്ചത്‌ വവെറുതെയാവുന്നു.
ചുരുക്കത്തിൽ പണമെറിഞ്ഞ്‌ വാങ്ങാവുന്ന ഒന്നായി മാറുന്നു മാർക്കുകൾ-
യഥാർത്ത കലാപ്രതിഭകൾ പണക്കൊഴുപ്പിനുമുബിൽ തോറ്റുപോകുന്നു
കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന ഈ അപ്പീലോൽസവം പണമുള്ള രക്ഷിതാക്കളുടേത്‌ മാത്രമായി മാറി
ഇപ്പോൾ ഇതാ സാധാരണക്കരന്റെ പാർട്ടി എന്നവകാശപ്പെടുന്ന ഇടത്‌ പക്ഷം അധികാരത്തിൽ വന്നിട്ടും ഇത്തരം കാര്യങ്ങളിലൊന്നും ഒരു അഴിച്ച്‌ പണിയും നടത്താത്തതെന്താണു?
ഏതർഥത്തിലാണു ഇടത്‌ പക്ഷം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്‌?
വിപ്ലവം പറയുന്ന ഇടത്‌ പക്ഷ വിദ്യാർത്തി സംഘടന ഇക്കാര്യത്തിൽ എന്ത്‌ കൊണ്ടാണു ഇടപെടാത്തത്‌?
അപ്പീലോൽസവം കഴിഞ്ഞ്‌ ഒരു മണിക്കൂറിന്നുള്ളിൽ അപ്പീൽ വേദികൾ വൃത്തിയാക്കികൊടുത്ത ഇടത്‌പക്ഷ യുവജന പ്രസ്താനമെങ്കിലും ഇക്കാര്യത്തിൽ ഇടപെടും എന്ന് നമുക്കാശിക്കാമോ?
പണമുള്ള രക്ഷിതാക്കളുടേയും സ്കൂളുകളുടേയും ഈ അപ്പീലോൽസവത്തിന്റെ വേദികളിൽ പണമെറിഞ്ഞ്‌ ഗ്രേസ്‌ മാർക്ക്‌ വാങ്ങിക്കാൻ കഴിയാത്ത കുട്ടികൾക്ക്‌ അവരുടെ കലാഭിരുചി പ്രകടിപ്പിക്കാൻ അവസരമൊരുക്കുബോഴാണൂ ഇടത്‌ പക്ഷം സാധാരണക്കാരന്റെ പക്ഷമാകുന്നത്‌
അല്ലാതെ തലസ്‌ഥാനത്തിലിരിക്കുന്ന ബ്യൂറൊക്രാറ്റുകളുടെ കീശവീർപ്പിക്കുന്ന ഒന്നാകരുത്‌ വരും വർഷങ്ങളിലെങ്കിലും ഈ കലോൽസവം എന്ന് അപേക്ഷിക്കട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button