NewsIndia

പെണ്‍വേഷം കെട്ടി അവിഹിത ബന്ധം: 43 കാരൻ പിടിയിൽ

പൂനെ: പെൺവേഷം കെട്ടി സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പം കാമകേളിയാടിയ നാല്പത്തിനാലുകാരൻ പിടിയിൽ. യുവതിയുടെ ഭർത്താവ് തന്നെയാണ് പൂനെ സ്വദേശി രാജേഷ് മേത്തയെ പിടികൂടി പൊലീസിലേൽപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. യുവതി താമസിക്കുന്ന ഫ്ളാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. ആദ്യ പരീക്ഷണം വിജയമായപ്പോള്‍, നൈറ്റി വേഷം സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിയ്ക്ക് രാജേഷ് ഫ്ളാറ്റിലെത്തിയപ്പോൾ യുവതിയുടെ ഭർത്താവ് നല്ല ഉറക്കത്തിലായിരുന്നു. തുടർന്ന് ക്ളോറോഫോം മണപ്പിക്കാൻ ശ്രമിച്ച രാജേഷിനെ പെട്ടെന്ന് ഞെട്ടിയുണർന്ന യുവതിയുടെ ഭർത്താവ് പിടികൂടുകയായിരുന്നു. പിടിവലിക്കിടെ നൈറ്റികീറിയപ്പോഴാണ് രാജേഷാണെന്ന് യുവതിയുടെ ഭർത്താവിന് വ്യക്തമായത്. ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button