ഇസ്ലാമാബാദ്: ചെെനയുടെയും റഷ്യയുടെയും സഹായത്തോടെ പാകിസ്ഥാനില്‍ വളര്‍ന്നു വരുന്ന തീവ്രവാദം ഇന്ത്യയുടെ സഹായത്തോടെ നിര്‍ത്തണമെന്ന് മുംബയ് ഭീകരാക്രമണ ആസൂത്രകനും ജമാ-ഉദ്-ദവാ നേതാവുമായ ഹഫീസ് സയ്ദ് ആവശ്യപ്പെട്ടതായി ജമാ-ഉദ്-ദവ പ്രസ്താവനയിറക്കി.
എന്നാൽ അൽപ സമയത്തിനകം ഇതിനു വിശദീകരണവുമായി ജമാ-ഉദ്-ദവാ വക്താവ് അഹ്മദ് നസീം രംഗത്തെത്തി. ഹഫീസ് സയ്ദിന്റെ പ്രസ്താവന തെറ്റായ രീതിയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു എന്നും ഇന്ത്യ പാകിസ്ഥാനില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍, ചെെനയുടെയും റഷ്യയുടെയും മറ്റ് രാജ്യങ്ങളുടെയും മേല്‍ സമ്മര്‍ദ്ദം ഉയര്‍ത്തണമെന്നുമാണ് ഹാഫീസ് സയ്ദ് പറഞ്ഞതെന്ന് അഹ്മദ് നസീം പറഞ്ഞു.
പാകിസ്ഥാനിലെ തീവ്രവാദ വിഷയത്തില്‍ ചെെനയെ തെറ്റായി ഉള്‍പ്പെടുത്തുകയായിരുന്നെന്നും കാശ്മീരിന്റെ സ്വാതന്ത്രത്തിനു വേണ്ടിയും ഇന്ത്യ പാകിസ്ഥാനില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാനും പാകിസ്ഥാന്‍ സര്‍ക്കാര്‍ ചെെനയുടെ മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഹാഫീസ് സയ്ദ് പറഞ്ഞതായി അഹ്മദ് നസീം പറഞ്ഞു.
Post Your Comments