KeralaNews

വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം: എ കെ ആന്റണി

കൊച്ചി: വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് എകെ.ആന്റണി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഈ സ്ഥാപനങ്ങളെ വിജിലൻസ് നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില മാനേജ്‌മെന്റുകള്‍ നടത്തുന്നത് പിടിച്ചു പറിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം ക്യാമ്പസുകളില്‍ നിന്ന് ആരംഭിക്കണമെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button