ഡൽഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ ഏറെയും വ്യാജന്മാരെന്ന് റിപ്പോർട്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ പരിശോധനയിലാണ് രാജ്യത്തുടനീളമുള്ള അഭിഭാഷകരില്‍ 45 ശതമാനം പേരും വ്യാജന്മാരാണെന്നാണ് കണ്ടെത്തിയത്.
രാജ്യത്തെ 50-60 ശതമാനം അഭിഭാഷകര്‍ മാത്രമാണ് യഥാര്‍ത്ഥ അഭിഭാഷകരെന്നും ഇന്ത്യയിലെ നീതിന്യായ സംവിധാനത്തില്‍ ഉയര്‍ച്ചയുണ്ടാകണമെങ്കില്‍ ഇതില്‍ വര്‍ധനവുണ്ടാകണമെന്നും കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2012ലെ ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുള്ളത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിശോധന ആരംഭിച്ചതിനു ശേഷം 6.5 ലക്ഷം പേരെ മാത്രമേ യോഗ്യതയുള്ളവരായി കണ്ടെത്തിയിട്ടുള്ളൂ. നിലവില്‍ അഭിഭാഷകരായി കോടതികളിലെത്തുന്ന വലിയൊരു വിഭാഗവും ശരിയായ യോഗ്യതയില്ലാത്തവരാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
Post Your Comments