NewsIndia

തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് ബില്‍ പാസാക്കി

ചെന്നൈ: ജെല്ലിക്കെട്ട് ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി.
സര്‍ക്കാരിന്റെ അനുമതിയോടെ തമിഴ്നാട്ടില്‍ എവിടെയും ജെല്ലിക്കെട്ട് നടത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍.ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സുപ്രീംകോടതി നിരോധനം മറികടക്കാനായി തമിഴ്നാട് സര്‍ക്കാര്‍ തയാറാക്കിയ ഓര്‍ഡിനന്‍സിനാണു നിയമസഭയുടെ അംഗീകാരം.

ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അവതരിപ്പിച്ച ബില്‍ ഏക്യകണ്ഠ്യേന അംഗീകരിക്കപ്പെട്ടു. ഇതോടെ ഓര്‍ഡിനന്‍സ് നിമയമായി മാറി.
തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം എതിരില്ലാതെയാണ് ജെല്ലിക്കെട്ട് ബില്‍ പാസാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button