News

പിറന്നാള്‍ ആഘോഷിച്ചതിന് പുറത്താക്കലും, പച്ചത്തെറിയും ; പത്തനംതിട്ട മുസലിയാര്‍ കോളെജിലെ പീഡനാനുഭവങ്ങൾ വിദ്യാർത്ഥികൾ തുറന്നു പറയുന്നു

പത്തനംതിട്ട മുസലിയാര്‍ എന്‍ജിനീയറിംഗ് കോളെജിലെ പീഡനാനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട്
വിദ്യാര്‍ത്ഥികള്‍ രംഗത്ത്. മാനസിക പീഡനം നേരിട്ട് ടിസി വാങ്ങി പോകേണ്ട ഗതികേടാണ് പലർക്കും. കേരളത്തിലെ ഏറ്റവും യോഗ്യത കുറഞ്ഞ പ്രിന്‍സിപ്പല്‍ ആണ് കോളേജ് ഭരിക്കുന്നത്.

ഒരു വിദ്യാത്ഥിയുടെ സേയ് ഇറ്റ് ലൗഡ്‌ എന്ന ഫേസ്ബുക് പേജിലെ കുറിപ്പിങ്ങനെ;

പത്തനംതിട്ട മുസലിയാര്‍ കോളേജിലെ കെടിയു വിദ്യാര്‍ത്ഥിയാണ് ഞാന്‍. പത്തനംതിട്ടയിലെ ഈ കോളേജ് രണ്ടു വര്‍ഷം മുമ്പ് വരെ അക്കാദമിക് കാര്യങ്ങളിലും മറ്റും മികച്ചു നില്‍ക്കുന്ന ഒരു കോളേജ് ആയിരുന്നു. എന്നാല്‍ പുതിയ പ്രിന്‍സിപ്പലിന്റെ തുഗ്ലക് നയങ്ങള്‍ കോളേജിനെ
കൊല്ലുകയാണ്. ശരിക്കും പൂട്ടിയിട്ട ഒരു കൂട്ടില്‍ കഴിയുകയാണ് ഞങ്ങള്‍. രാത്രി 7 മണി വരെ ആണ് ക്ലാസ് (ഇത് ഹോസ്റ്റലില്‍ കയറ്റാന്‍ ഉള്ള ഒരു തന്ത്രം ആണ് ). കഴിഞ്ഞ വര്‍ഷം ക്ലാസ്സില്‍ ബെര്‍ത്ത് ഡേ ആഘോഷിച്ചു എന്ന് പറഞ്ഞു അഞ്ച് വിദ്യാര്‍ത്ഥികളെ ഡിസ്മിസ് ചെയ്തു. സമരം നയിച്ച വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി. തിരിച്ചെടുത്ത വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി മാനസിക പീഡനത്തിന് ഇരയാക്കി .. അതില്‍ 4 പേരും പിന്നീട് മാനസിക പീഡനം നേരിട്ട് ടിസി വാങ്ങി പോകേണ്ട ഗതികേടാണ്. കേരളത്തിലെ ഏറ്റവും യോഗ്യത കുറഞ്ഞ പ്രിന്‍സിപ്പലാണ് കോളേജ് ഭരിക്കുന്നത് .

ഏതേലും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചാല്‍ അവരുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കും.. അറ്റന്റന്‍സ് ഷോര്‍ട് ആക്കും . ഈ സെമസ്റ്ററില്‍ 3 വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ വാശിക്കു മുന്നില്‍ ബലിയാടായി. വിദ്യാര്‍ത്ഥികളുടെ കൂടെ നില്‍ക്കുന്ന 5 അദ്ധ്യാപകരെ പുറത്താക്കുകയുണ്ടായി. ഇങ്ങനെ തുടരുന്ന ദുരനുഭവങ്ങൾ പുറത്തുവിട്ടത് say out loud എന്ന ഫേസ്ബുക് ക്യാംപയിനാണ്

shortlink

Post Your Comments


Back to top button