ലോകത്ത് എല്ലായിടത്തും ആരാധകര്‍ ഉള്ളതു പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കേരളത്തിലും ആരാധകരുണ്ട്. ഈ ആരാധകരിലൊരാളായ പതിനഞ്ചുകാരി പ്രധാനമന്ത്രിയില്‍ നിന്ന് ഒരു നല്ല തീരുമാനം പ്രതീക്ഷിച്ച് കഴിയുകയാണ്.
പതിനഞ്ചുകാരിയായ ആനി റിബു ജോഷി ആന്റി ഡ്രഗ് എജ്യുക്കേഷന്‍ ഇനീഷ്യേറ്റീവ്സ് എന്ന ബോധവത്ക്കരണ പരിപാടിയുടെ പ്രധാന പ്രവര്‍ത്തകയാണ്. മോദിയുടെ ഭരണത്തില്‍ തികഞ്ഞ വിശ്വാസമുള്ള ആനി ലഹരി മാഫിയയെ രാജ്യത്ത് നിന്ന് തുടച്ചു നീക്കാനാണ്പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലഹരി ഉപയോഗം ഇല്ലാതാക്കാനായാല്‍ രാജ്യത്തെ എല്ലാ പൗരന്മാരും ആരോഗ്യമുള്ളവരാകും. ലഹരിയ്ക്കെതിരെ മോദിയെടുക്കുന്ന ചുവടുകള്‍ വലിയൊരു മാറ്റമുണ്ടാക്കുമെന്നും ആനി പറയുന്നു. മോദിയുടെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടെന്നും രാജ്യത്തെ യുവതലമുറ അദ്ദേഹത്തെ ആരാധിക്കുന്നുണ്ടെന്നും പറയുന്ന ആനി ലഹരി ഉപയോഗം കൂടി നിരോധിക്കാനായാല്‍ അതു മോദിയുടെ വലിയൊരു നേട്ടമായിരിക്കുമെന്നും പറയുന്നു. ഇതിനായി അമേരിക്കയിലെ ബരാക് ഒബാമ എടുത്തതു പോലുള്ള മൂണ്‍ഷൂട്ട് തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും ആനി ചൂണ്ടിക്കാട്ടുന്നു.
Post Your Comments