കുമ്പളം: പൈപ്പിനുള്ളിൽ തല കുടുങ്ങിയ നായക്ക് സഹായമായത് യുവാക്കൾ.ഫയർഫോഴ്സ് കൈയൊഴിഞ്ഞതിനെ തുടർന്ന് പൈപ്പിനുള്ളിൽ കുടുങ്ങിയ നായയുടെ തല യുവാക്കൾ പരിശ്രമിച്ച് പുറത്തെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുമ്പളം ചിറേപ്പറമ്പിൽ സുധീറിന്റെ വളർത്തുനായ ജാക്കിയെ പൈപ്പിനുള്ളിൽ തല കുടുങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും തല ഊരിയെടുക്കാൻ കഴിഞ്ഞില്ല.
ഫയർഫോഴ്‌സിനെ അറിയിച്ചെങ്കിലും നായയെ രക്ഷപ്പെടുത്തുന്നതിന് സംഘത്തിന് എത്താൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരിന്നു. തുടർന്ന് അയൽവാസികളായ യുവാക്കൾ ചേർന്ന് നായയെ രക്ഷപെടുത്തി. ഒന്നര വർഷം മുമ്പ് ഇറങ്ങിയ ഒരു സർക്കാർ വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ഫയർഫോഴ്സ് സംഘം നായയെ രക്ഷിക്കാൻ വരാൻ പറ്റില്ല എന്നറിയിച്ച് പിൻവാങ്ങിയതെന്ന് വീട്ടുകാർ പറയുന്നു.
Post Your Comments