India

ജെല്ലിക്കെട്ട് പ്രശ്‌നം; പുതിയ നടപടിക്കായി പനീര്‍ശെല്‍വം

ചെന്നൈ: ജെല്ലിക്കെട്ടിന് അംഗീകാരം നല്‍കികൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഓര്‍ഡിനന്‍സില്‍ പ്രതിഷേധക്കാര്‍ തൃപ്തരായിട്ടില്ല. ഇതിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ജെല്ലിക്കെട്ടിനായി നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം പറഞ്ഞു. ഇതിനായുള്ള കരട് നിയമസഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാന്‍ സമരം ശക്തമാക്കിയതിനാല്‍ ജെല്ലിക്കെട്ട് പരിപാടിക്കെത്തിയ മുഖ്യമന്ത്രിക്ക് തിരികെപോകേണ്ടിവന്നു. ജെല്ലിക്കെട്ടിനായി സ്ഥിരം നിയമം വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് സമരത്തില്‍ അണിനിരക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button