ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നല്‍കി എ.ഐ.എ.ഡി.എം.കെ കോ ഓര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വം. സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ വാഗ്വാദങ്ങള്‍ക്കിടൊണ് ഇത് സംബന്ധിച്ച് പനീര്‍സെല്‍വം സൂചന നല്‍കിയത്.
‘ ഡി.എം.കെയും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോള്‍ തന്നെ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. അപ്പോള്‍ എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുന്നതിനെ കുറിച്ചോ സഖ്യത്തിലേര്‍പ്പെടുന്നതിനെ കുറിച്ചോ ചോദ്യങ്ങളുടെ ആവശ്യമില്ലെന്ന് പനീര്‍സെല്‍വം വ്യക്തമാക്കി.തമിഴ്നാട്ടില്‍ സഖ്യം രൂപീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇരു പാര്‍ട്ടികളുമെന്ന് ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ പറഞ്ഞു.
2014ലെ പോലെ ഒറ്റയ്ക്ക് മത്സരിക്കില്ലെന്നും ഇവര്‍ പറയുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് അടുപ്പമുള്ള മന്ത്രിമാരായ എസ്.പി വേലുമണിയും പി.തങ്കമണിയും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി വരികയാണ്. സഖ്യചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള അഞ്ചംഗ കമ്മിറ്റിയിലെ അംഗങ്ങളാണ് ഇരുമന്ത്രിമാരും.
Post Your Comments