കണ്ണൂര്‍: 58ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എവിടെയാണ് തിരശ്ശീല ഉയരുക എന്നതാണ് എല്ലാവരുടെയും ചോദ്യം. 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ അടുത്ത ചോദ്യം ഉയര്‍ന്നത് ഇതാണ്. അടുത്ത വര്‍ഷത്തെ കലോത്സവത്തിന് പൂരങ്ങളുടെ നാട് വേദിയാകും.
അടുത്ത വര്‍ഷത്തെ കലോത്സവം തൃശൂരില്‍ വെച്ചാണ് നടത്തുകയെന്ന് സമാപന സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം എറണാകുളം ആയിരിക്കും ആതിഥേയത്വം വഹിക്കുക എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പതാക തൃശൂര്‍ ജില്ലയ്ക്ക് കൈമാറി. മെട്രോ നിര്‍മാണം കാരണമായിരുന്നു ഇത്തവണത്തെ കലോത്സവം എറണാകുളത്ത് നടത്താതെ കണ്ണൂരില്‍ നടത്തിയത്.
Post Your Comments