തിരുവനന്തപുരം: ലോ അക്കാദമി കോളേജിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍. വാര്‍ത്താസമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വാർത്താസമ്മേളനം നടക്കുന്നതിനിടെ എ.ബി.വി.പി പ്രവര്‍ത്തകർ ലക്ഷ്മിനായർക്ക് നേരെ കരിങ്കൊടി കാട്ടുകയുണ്ടായി.
കോളജിനെതിരെ വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. മറ്റ് കോളജുകളെ അപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്ക് സുതാര്യമായാണ് നൽകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.ക്ലാസ്സുകള്‍ക്ക് ശേഷം രാത്രി എട്ട് മണിവരെ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കളിക്കാന്‍ വിശാലമായ മൈതാനമുണ്ട്. ഇലക്ഷന്‍ കാംപയിന് പോകുന്നവര്‍ക്ക് വരെ ഹാജര്‍ നല്‍കിയ പ്രിന്‍സിപ്പലാണ് താനെന്നും അസഭ്യം പറയുന്നത് തന്റെ രീതിയല്ലെന്നും അവര്‍ പറയുകയുണ്ടായി..
Post Your Comments