News

ലോ അക്കാദമിയുടെ അഫിലിയേഷൻ കളഞ്ഞു പോയി ! ; രേഖകൾ യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്രത്യക്ഷമാവുന്നു.വിദ്യാഭ്യാസമന്ത്രി അറിയാൻ ലക്ഷ്‌മിനായരുടെ ചില തറവേലകൾ

ലോ അക്കാഡമിയിൽ അഡ്മിഷൻ എടുക്കുമ്പോൾ തന്നെ വിദ്യാർത്ഥികളോട് ലക്ഷ്‌മി നായർ പറയുന്ന ഒരു കാര്യമുണ്ട് ” ഇതെന്റെ അച്ഛന്റെ കോളേജാണ് , എനിക്കൊപ്പം നിന്നാൽ നിനക്കൊക്കെ കൊള്ളാം ” . ഈ ഉത്തരവ് യഥാർത്ഥത്തിൽ ഏറ്റെടുത്തിരിക്കുന്നത് യഥാർത്ഥത്തിൽ വിദ്യാര്തികളല്ല . ഇവിടുത്തെ സർക്കാരും , യൂണിവേഴ്സിറ്റിയും ആണെന്ന് പറയേണ്ടിവരും. സർക്കാർ വക വിളിച്ചു ചേർത്ത ചർച്ചാ നാടകത്തിൽ കൂടുതൽ സമയവും വിദ്യാഭ്യാസ മന്ത്രി നിസ്സഹായനായിരിക്കുകയായിരുന്നു എന്നാണ് ചർച്ചയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞത് . അങ്ങനെയെങ്കിൽ ആ മൗനത്തിന്റെ പിന്നിലെ പ്രേരണ എന്താണെന്നാണ് ഇനിയറിയേണ്ടത് . വിദ്യാർത്ഥികൾ ഒന്നടങ്കം ഒരാദ്യാപികയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ , നിയമപരമായ യാതൊരു രേഖകളുമില്ലാതെ പ്രവർത്തിക്കുന്ന കോളേജിനെതിരെ ചെറു വിരലനക്കാൻ ഒരു സർക്കാരിന് കഴിയാത്തതെന്താണ്.

ലോ അക്കാദമിയുടെ അഫിലിയേഷൻ കോടതിയിലേക്ക് കൊണ്ടുവരും വഴി കളഞ്ഞു പോയി എന്നാണ് വിവരാവകാശപ്രകാരമുള്ള അന്വേഷണത്തിൽ വ്യെക്തമായത്. എന്നല്ല കോളേജുമായി ബന്ധപ്പെട്ട യാതൊരു രേഖകളും യൂണിവേഴ്‌സിറ്റിയുടെ കൈയിലില്ല . സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക പ്രൈവറ്റ് കോളേജാണ് ലോ അക്കാദമി. കേരളത്തിലെ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ഒരു സ്വാശ്രയകോളേജിനും പ്രൈവറ്റ് എന്ന പദവി ലഭിച്ചിട്ടില്ലാത്തപ്പോഴാണ് ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്കു മാത്രം ഈ സൗഭാഗ്യം. മാത്രമല്ല തിരുവനതപുരം ലോ അക്കാദമിയുടെ പേരിൽ യാതൊരു രേഖകളും യൂണിവേഴ്സിറ്റിയുടെ പക്കലില്ല .

shortlink

Related Articles

Post Your Comments


Back to top button