IndiaNewsSports

കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് മാനം കാത്തു; ഇന്ത്യക്കെതിരെ അഞ്ച് റണ്‍സ് ജയം

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സിന്റെ ജയം. അവസാനംവരെ വിജയപ്രതീക്ഷ നല്‍കിയാണ് ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കുവേണ്ടി കേദാര്‍ ജാദവ് 90 റണ്‍സ് എടുത്തു. ഇംഗ്ലണ്ടിനുവേണ്ടി 65റണ്‍സെടുത്ത ജെ.ജെ റോയ് ആണ്‍ ടോപ് സ്‌കോറര്‍. ഇന്ത്യക്കുവേണ്ടി കേദാര്‍ ജാദവ് റണ്‍സും ഹര്‍ദിക് പാണ്ഡ്യ 56റണ്‍സും വിരാട് കോഹ്ലി 55റണ്‍സും നേടി. ആദ്യ രണ്ട ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button