രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ടെസ്റ്റില്‍ ഹിറ്റ്-വിക്കറ്റിലൂടെ പുറത്താകുന്ന ആദ്യ നായകന്‍ എന്ന നാണക്കേടുമായി ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ വിരാട് കോഹ്ലി പുറത്തായി. 67 വര്‍ഷത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിക്കറ്റ്. ലെഗ്ഗ് സ്റ്റമ്പില്‍ കാലുകൊണ്ടാണ് കോഹ്ലി പുറത്തായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് കോഹ്ലി പുറത്താകുന്നത്.
ആദ്യം എന്താണ് സംഭവിച്ചതെന്ന് കോഹ്‌ലിക്ക് മനസിലായില്ല. പിന്നീടാണ് തന്റെ കാല് വിക്കറ്റില്‍ കൊണ്ടെന്നും ഹിറ്റ്-വിക്കറ്റായെന്നും കോഹ്‌ലിക്ക് മനസിലായത്. ഇതിന് മുന്‍പ് ഹിറ്റ്-വിക്കറ്റാവുന്ന ഇന്ത്യന്‍ താരം ബാറ്റ്‌സ്മാനായ ലക്ഷ്മണായിരുന്നു.
Opps Unluck @imVkohli . Hit Wicket Out
Source :- SS#India #HitWicket #Kohli #England #test #IndvsEng @vbhagat123 pic.twitter.com/E3XUSULcd7— Amar Kumar (@Amar4you) November 12, 2016
Post Your Comments