NewsInternational

അമേരിക്കയിൽ കുടിയേറുന്നവർക്ക് തിരിച്ചടിയായി ഗ്രീൻകാർഡ്

മുംബൈ: അമേരിക്കയിലേക്ക് കുടിയേറാന്‍ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി ഗ്രീന്‍കാര്‍ഡ്. ഗ്രീൻകാർഡ് ലഭിക്കാനായിയുള്ള നിക്ഷേപ പരിധി ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. നിലവിൽ ഒരു മില്യണ്‍(6.8 കോടി )ഡോളറാണ് ഗ്രീൻകാർഡ് ലഭിക്കാനായി മുടക്കേണ്ടത്. നിലവിലെ നിക്ഷപിത്തത്തിൽ നിന്നും 1.8 മില്യണ്‍( 12.2 കോടി) ഡോളറാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണ് യുഎസ് സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്. ഗ്രീന്‍കാര്‍ഡിന് അപേക്ഷകരുടെ സാമ്പത്തിക ശേഷി നിര്‍ണയിക്കുന്ന പരിധിയാണ് ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശങ്ങളുള്ളത്. മാത്രമല്ല തൊഴില്ലായ്മ കൂടുതലുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ ബിസിനസ് ആരംഭിക്കാന്‍ നിക്ഷേപിക്കേണ്ട പരിധിയിലും വര്‍ധനവ് വരുത്തണമെന്നാണ് ശുപാര്‍ശ. നിലവിലെ നിക്ഷേപത്തുകയായ 0.5 മില്യണ്‍ ഡോളറില്‍ നിന്ന് 1.35 മില്യണ്‍( 9.2 കോടി)യായി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ ശുപാര്‍ശയില്‍ 90 ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.

അമേരിക്കന്‍ കുടിയേറ്റത്തിന് (ഇ.ബി 5 പ്രോഗ്രാം) കര്‍ശനമായ വ്യവസ്ഥകളാണ് ഉള്ളത്. കുറഞ്ഞത് 10 അമേരിക്കക്കാര്‍ക്കെങ്കിലും സ്ഥിരവരുമാനമുള്ള ജോലി നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി ലഭിക്കു. രണ്ട് വര്‍ഷത്തോളം ഈ വ്യവസ്ഥകള്‍ തുടരും. അതിന് ശേഷം ഇത് അധികൃതര്‍ക്ക് വേണമെങ്കില്‍ എടുത്ത് കളയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button