ന്യൂഡല്‍ഹി•3000 ത്തിലേറെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ചതിനും പ്രചരിപ്പിച്ചതിന് ഭാഷാവിദഗ്ദ്ധനായജെയിംസ് കിര്‍ക്ക് ജോണ്‍സ് എന്ന അമേരിക്കന്‍ പൗരനെ കഴിഞ്ഞദിവസമാണ് ഹൈദരാബാദില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പുതിയതായി പുറത്തുവന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ മെട്രോ നഗരങ്ങളിലും ടു-ടയര്‍ നഗരങ്ങളിലും കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതായാണ് കണ്ടെത്തല്‍.
ചൈല്‍ഡ് സെക്ഷ്യുല്‍ അബ്യൂസ് മെറ്റീരിയല്‍ (സി.എസ്.എ.എം) അഥവാ കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഷെയര്‍ ചെയ്യപ്പെടുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് പഞ്ചാബിലെ അമൃത്സര്‍ ആണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ആറുമാസത്തിനിടെ 4.3 ലക്ഷം കുട്ടികളുടെ പോണ്‍ ഫയലുകളാണ് അമൃത്സര്‍ ഷെയര്‍ ചെയ്തത്.
ലൈംഗിക പീഡനങ്ങളുടെ കുപ്രസിദ്ധി ആവോളമുള്ള ഡല്‍ഹിയാണ് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോ തൊട്ടുപിറകെ മൂന്നാം സ്ഥാനത്തുണ്ട്. ഏറെ നാണക്കേടുണ്ടാക്കുന്നത് കുട്ടികളുടെ പോണ്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യുന്ന ആദ്യ പത്ത് നഗരങ്ങളില്‍ കേരളത്തില്‍ നിന്ന് രണ്ട് നഗരങ്ങള്‍ ഉണ്ടെന്നതാണ്. തൃശൂരും ആലപ്പുഴയുമാണ് ആദ്യപത്തില്‍ ഇടംപിടിച്ചത്.
2016 ജൂലായ് 1 മുതല്‍ 2017 ജനുവരി 15 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ആഗ്ര, കാന്‍പൂര്‍, ബാരക്പൂര്‍, ദിമാപൂര്‍ തുടങ്ങിയ നഗരങ്ങള്‍ കഴിഞ്ഞ ആറുമാസത്തിനിടെ കുട്ടികളുടെ പോണ്‍ സര്‍ഫ് ചെയ്യുന്നതായി കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
സ്വകാര്യ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റും കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ ഷെയര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്. 2015-16 വര്‍ഷത്തില്‍ വെറും 1,540 കേസുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ കുട്ടികളുടെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ രജിസ്റ്റര്‍ ചെയ്തത്.
Post Your Comments