NewsIndia

സ്മാർട്ട് ഫോൺ, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്: മോഹനവാഗ്ദാനങ്ങളുമായി അഖിലേഷ് യാദവിന്റെ പ്രകടന പത്രിക

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ലഖ്‌നൗവില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ദരിദ്രര്‍ക്ക് സൗജന്യ പ്രഷര്‍ കുക്കറും, തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഉൾപ്പെടെ വൻ വാഗ്ദാനങ്ങളാണ് അഖിലേഷ് നൽകിയിരിക്കുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി , ഒരു കോടി സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ , സ്ത്രീകൾക്ക് പൊതു ഗതാഗത സംവിധാനത്തില്‍ 50 ശതമാനം യാത്രാനിരക്കിളവ്, അടിയന്തര സാഹചര്യങ്ങള്‍ക്കായി ലഖ്‌നൗ വിമാനത്താവളത്തില്‍ എയര്‍ ആംബുലന്‍സ് എന്നിവയാണ് വാഗ്ദാനങ്ങൾ.

കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ പഠനത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് നൽകിയിരുന്നു. ഇതിന് സമാനമായി ഇത്തവണയും പദ്ധതി തുടരും. ജനങ്ങൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കാനും പദ്ധതിയുണ്ട്. 2012 ല്‍ ദരിദ്ര സ്ത്രീകള്‍ക്ക് സൗജന്യ സാരി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള സാരി വാങ്ങുന്നതിനായി 500 രൂപയാണ് നൽകുന്നത്. അതേസമയം 2012 ല്‍ പാര്‍ട്ടി പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം സമാജ് വാദി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതായി അഖിലേഷ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button