ബെംഗളൂരു: കര്‍ണാടകയിലും ഗോവയിലും 7000 അക്കൗണ്ടുകളിലായി വന്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. നോട്ടു നിരോധനത്തിനുശേഷമാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്. മുമ്പ് നിര്‍ജ്ജീവമായിരുന്ന അക്കൗണ്ടുകളില്‍ ഒഴുകിയെത്തിയത് 17000 കോടിയുടെ നിക്ഷേപമാണ് നടന്നത്.
ജന്‍ധന്‍ അക്കൗണ്ടുകള്‍ അടക്കമുള്ളവയിലാണു ക്രമക്കേട് നടന്നിരിക്കുന്നത്. നോട്ടു നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനു മുമ്പ് ഈ അക്കൗണ്ടുകളെല്ലാം നിര്‍ജ്ജീവമായിരുന്നു. 80 ലക്ഷത്തിനു മുകളില്‍ നിക്ഷേപം നടന്ന 7,000 അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണു തങ്ങള്‍ക്കു ലഭിച്ചിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് ബെംഗളൂരു വിഭാഗം ഡയറക്ടര്‍ ആര്‍. രവിചന്ദ്രന്‍ അറിയിച്ചു.
വാണിജ്യ ബാങ്കുകളിലെയും സഹകരണബാങ്കുകളിലെയും അക്കൗണ്ടുകളിലാണ് ക്രമാതീത നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടകത്തിലെ 266 സഹകരണ ബാങ്കുകളില്‍ 205 ലും ഉയര്‍ന്ന നിക്ഷേപം നടന്നതായി അറിയിച്ചിട്ടുണ്ടെന്ന് രവിചന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments