KeralaNews

സുരേന്ദ്രനോട് വരേണ്ട എന്നുപറയാന്‍ കണ്ണൂര്‍ താങ്കളുടെ തറവാട്ട് സ്വത്തോ? എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ സംസാരത്തില്‍ അപകടം മണക്കുന്നു- വിവി രാജേഷ്

 

തിരുവനന്തപുരം; വി മുരളീധരനും ,പി കെ കൃഷ്‌ണദാസും ,സികെ പദ്മനാഭനും ഒക്കെ കണ്ണൂരിൽ വന്നാൽ മതി സുരേന്ദ്രൻ വരേണ്ട എന്ന് പറയുവാൻ കണ്ണൂർ തന്റെ തറവാട് സ്വത്താണോയെന്നു എ എൻ ഷംസീർ എം എൽ എ യോട് ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ്. ഒരാളിനെ ഒറ്റതിരരിഞ്ഞു അക്രമിക്കുവാനുള്ള സിപിഎം തന്ത്രം വിലപ്പോവില്ല എന്നും രാജേഷ് ഓർമ്മിപ്പിച്ചു. മലബാർ മേഖലയിൽ നിങ്ങളുടെ ധാർഷ്ട്യങ്ങൾക്കു പുല്ലുവില പോലും കൽപ്പിക്കാതെ തങ്ങളുടെപ്രവർത്തകർക്ക് നേതൃത്വം നൽകുന്ന സുരേന്ദ്രൻ ഇല്ലാതാകേണ്ടത് കേരള സിപിഎം ന്റെ ലക്ഷ്യമാണെന്നും വിവി രാജേഷ് തുറന്നടിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്നലെ ഏഷ്യാനെറ്റിൽ സിപിഎം പ്രധിനിധി ഷംസീർ ചില ഉപദേശങ്ങൾ കെ സുരേന്ദ്രന് നൽകുന്നത് കേൾക്കുവാൻ ഇടയായി . വി മുരളീധരനും ,പി കെ കൃഷ്‌ണദാസും ,സികെ പദ്മനാഭനും ഒക്കെ കണ്ണൂരിൽ വന്നാൽ മതി സുരേന്ദ്രൻ വരേണ്ട എന്ന് .ഇതുപറയുവാൻ താങ്കൾ ആരാ?കണ്ണൂർ താങ്കളുടെ തറവാട്ട്‌ സ്വത്താണോ ,അതോ സ്വബോധം നഷ്ടപ്പെട്ടോ ?സികെ പി യും ,വി എമ്മും ,പി കെ കെ യും ഒക്കെ കണ്ണൂരിൽ തന്നെ ഉണ്ട് എങ്ങും പോയിട്ടില്ല അവരുടെ ഒക്കെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള നേതാക്കൾ പ്രവർത്തിക്കുന്നത് .താങ്കളുടെ സംസാരത്തിൽ അപകടം മണക്കുന്നു , ഒരാളിനെ ഒറ്റതിരരിഞ്ഞു അക്രമിക്കുവാനുള്ള സിപിഎം തന്ത്രം വിലപ്പോവില്ല? .കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകന്റെ സന്തോഷ് മാധവ ബന്ധം കേരളത്തെ അറിയച്ചതുമുതൽ നിങ്ങൾക്ക് ,സുരേന്ദ്രൻ കണ്ണിലെകരടാണെന്നു ഞങ്ങൾക്ക്‌ അറിയാം,കേരളത്തിൽ ,പ്രത്യേകിച്ചും മലബാർ മേഖലയിൽ നിങ്ങളുടെ ധാർഷ്ട്യങ്ങൾക്കു പുല്ലുവില പോലും കൽപ്പിക്കാതെ ഞ ങ്ങ ളുടെപ്രവർത്തകർക്ക് നേതൃത്വം നൽകുന്ന സുരേന്ദ്രൻ ഇല്ലാതാകേണ്ടത് കേരള സിപിഎം ന്റെ ലക്ഷ്യമാണെന്നും ഞങ്ങൾക്കറിയാം .

സഹകരണബാങ്ക് പ്രതിസന്ധിയും ,വിലാപ യാത്രയും ഒക്കെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു എന്നതും ഞങ്ങൾ മനസിലാക്കുന്നു ,അതു കൊണ്ടാണല്ലോ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള ബിജെപി നേതാക്കൾക്ക് ഭീഷണി ഉണ്ടെന്നു ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊടുത്തു് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അത് പൂഴ്ത്തി വച്ചത്‌ ?ഒടുവിൽ എൻ ഐ എ കനകമലയിൽ നിന്നും ഐസിസ് തീവ്രവാദികളെ പിടിച്ചപ്പോഴല്ലേ വസ്തുതകൾ പുറത്തുവന്നത് .ഒരുകാര്യം ഷംസീർ മനസിലാക്കണം ബിജെപി പ്രവർത്തനങ്ങൾക്ക് ഏതൊക്കെ നേതാക്കൾ എവിടെ പോകേണം എന്ന് ഞങ്ങൾ തീരുമാനിച്ചു കൊള്ളാം ,നിങ്ങളുടെ കോട്ട കളിലേക്കാ സുരേന്ദ്രനും ബിജെപിയും വരാൻപോകുന്നത് ,ധൈര്യം ഉണ്ടെങ്കിൽ തടഞ്ഞോ ,താങ്കളിലൂടെ സുരേന്ദ്ര നെതിരായി ഒറ്റ തിരിഞ്ഞു നടത്തുന്ന ആക്രമണം ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ,വേറെ എന്തിങ്കിലും ഉദ്ദേശ്യം ഉണ്ടെങ്കിൽ ആ വെള്ളം അങ്ങു വാങ്ങി വച്ചേക്കൂ ,അല്ലെങ്കിൽ നഷ്ട്ടങ്ങളുടെ കണക്ക് നോക്കുവാൻ പോലും സിപിഎമ്മിനാകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button