ഒരു സ്വപ്നത്തിന്റെ പേരിൽ ഭാര്യയെ കൊല്ലാൻ ഒരുങ്ങി ഭർത്താവ്. തലനാരിഴക്ക് രക്ഷപെട്ട ഭാര്യ ഇപ്പോൾ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പെൻസിൽവാനിയയിലെ കൊനാർഡ് റുഡൽവെജ് എന്ന 49 കാരനാണ് മദ്യപിച്ചു ലക്കുകെട്ടു കണ്ട ഒരു സ്വപനത്തിന്റെ പേരിൽ ഭാര്യയെ കൊല്ലാൻ തയ്യാറായത്.
ഭാര്യ തന്നെ ചതിക്കുന്നത് സ്വപ്നം കണ്ടുവെന്നാരോപിച്ചാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്. അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പരിഭ്രാന്തയായ മകൾ ഇടപെട്ടതോടെയാണ് കൊലപാതകശ്രമം പരാജയപ്പെട്ടത്. തുടർന്ന് അയാൾ മകളെയും പൊതിരെ ഉപദ്രവിച്ചു. പക്ഷെ ആ കുട്ടിയുടെ ബുദ്ധിപൂർവമായ നീക്കമാണ് അമ്മയുടെ ജീവൻ രക്ഷിക്കാൻ ഇടയായത്.
കൊലപാതകശ്രമത്തിൽ നിന്ന് അച്ഛനെ പിന്തിരിക്കുന്ന അവസരത്തിൽത്തന്നെ പൊലീസിനു ഫോൺചെയ്യുകയും അലറിവിളിച്ച് അയൽക്കാരെ കൂട്ടുകയും ചെയ്തതോടെയാണ് കുട്ടിയുടെ അച്ഛൻ കൊലപാതകശ്രമത്തിൽ നിന്നു പിന്മാറിയത്. തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകശ്രമത്തിന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments