യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസി.ബി.ബി.സി നോര്‍ത്താംപ്ടന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വ്യാജ വാർത്ത ട്വീറ്റ് ചെയ്ത് ബി.ബി.സി പുലിവാല് പിടിച്ചത്.
അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തുവെന്നാണ് ബി.ബി.സിയുടെ വിശദീകരണം. ട്രംപിന് വെടിയേറ്റുവെന്നും കൈയ്ക്ക് പരുക്കേറ്റുവെന്നുമായിരുന്നു ബി.ബി.സിയുടെ ട്വീറ്റ്. വാർത്ത ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്നു ബിബിസി വക്താവ് അറിയിച്ചു.
Post Your Comments