ന്യൂഡല്‍ഹി : യുദ്ധക്കപ്പലില്‍ ഉപഗ്രഹ നിയന്ത്രിത എടിഎം. ഇന്ത്യയുടെ എറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയാണ് ചരിത്രപരമായ മാറ്റത്തിന് തുടക്കമിട്ടത്. രാജ്യത്തെ എറ്റവും വലിയ യുദ്ധകപ്പലില്‍ ഉപഗ്രഹ നിയന്ത്രിതമായ എടിഎം കൗണ്ടര്‍ സജ്ജമായി കഴിഞ്ഞിരിക്കുന്നു. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഉപഗ്രഹ നിയന്ത്രണത്തിലുള്ള എടിഎം ശനിയാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഒരേ സമയം 1500 മുതല്‍ 2000 നാവികരെ വരെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന കപ്പലില്‍ എടിഎം സജ്ജീകരിച്ചത് വ്യക്തികള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. വിവിധ രാജ്യങ്ങളിലായി ചെറുകിട തുറമുഖങ്ങളില്‍ അടുക്കുന്ന കപ്പലിലെ നാവികര്‍ എടിഎം അന്വേഷിച്ച് നടക്കുന്നത് പതിവായതിനാലാണ് കപ്പലില്‍ എടിഎം സജ്ജീകരിക്കുക എന്ന ആശയം ഉയര്‍ന്ന് വന്നത്. 2013ല്‍ റഷ്യയില്‍ നടന്ന ചടങ്ങിലായിരുന്നു ഐന്‍എസ് വിക്രമാദിത്യ കമ്മീഷന്‍ ചെയ്തത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഐന്‍എസ് വിക്രമാദിത്യ നാവിക സേനയുടെ ഭാഗമാക്കുകയായിരുന്നു.
Post Your Comments