മിലാന്‍•വടക്കന്‍ ഇറ്റലിയില്‍ സ്കൂള്‍ ബസിന് തീപ്പിടിച്ച് കുറഞ്ഞത് 16 വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച വെറോണയിലാണ് സംഭവം. ഹംഗറിയില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് റോഡരുകിലെ ഗാര്‍ഡ് റെയിലില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.
39 പേര്‍ ബസില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരില്‍ 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 14 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 പേരുടെ നില അതീവഗുരുതരമാണ്. ഇവരില്‍ ഒരാള്‍ കോമ അവസ്ഥയിലാണ്.
വിനോദയാത്രയ്ക്ക് പോയ സംഘം ഫ്രാന്‍സില്‍ നിന്നും ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡില്‍ ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
Post Your Comments