തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കുമ്മനം രാജശേഖരൻ.ഇക്കാര്യം കുമ്മനം കേന്ദ്രത്തെ അറിയിച്ചു. കുമ്മനം ഉൾപ്പെടെ നാലുപേർക്കാണ് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്. നേതാക്കൾക്ക് സുരക്ഷാഭീഷണി ഉണ്ടെന്ന് കാട്ടി സുരക്ഷ നൽകണമെന്ന് സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം ഉണ്ടായത്. എന്നാൽ എം.ടി.രമേശും ,കെ.സുരേന്ദ്രനും നേരത്തെ വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് അറിയിച്ചിരുന്നു.
Post Your Comments