Kerala

ജെല്ലിക്കെട്ട് പ്രതിഷേധം ശക്തം : കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം : ജെല്ലിക്കെട്ടു വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ ട്രെയിനുകളും റദ്ദാക്കി. ഇന്നു രാത്രി ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ട ആലപ്പുഴ എക്‌സ്പ്രസും (22639) നാളെ ( 21/01/17) ആലപ്പുഴയില്‍ നിന്നു പുറപ്പെടേണ്ട 22640 ചെന്നൈ എക്‌സ്പ്രസും റദ്ദു ചെയ്തു.

ഇന്നു രാത്രി 9.15 നു ഗുരുവായൂരില്‍ നിന്നു പുറപ്പെടേണ്ട എഗ്മോര്‍ എക്‌സ്പ്രസ് ( 16128) ഗുരുവായൂരിനും നാഗര്‍കോവിലിനും ഇടയില്‍ ഭാഗികമായി റദ്ദു ചെയ്തു. തിരുവനന്തപുരം വരെയുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വെരാവല്‍ – തിരുവനന്തപുരം എക്‌സ്പ്രസ് ഗുരുവായൂര്‍ എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ കോട്ടയം വഴി സര്‍വീസ് പുനഃക്രമീകരിച്ച് ഓടിക്കുമെന്നും റെയില്‍വെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button