
തിരുവനന്തപുരം : രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ സുരക്ഷാ സംവിധാനം ഒരുക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും സിഐഎസ്എഫിനും കേന്ദ്ര ഏജൻസികളുടെ നിർദേശം. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ ജയിലുകളില്‍ കഴിയുന്ന ഭീകരരെ മോചിപ്പിക്കാന്‍ വിമാനം റാഞ്ചല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഭീകരസംഘടനകള്‍ മുതിരാന്‍ സാധ്യതയുണ്ടെന്ന പശ്ചാത്തലത്തിലാണ് കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സിഐഎസ്എഫ് ജവാന്മാരെയും കമാന്‍ഡോകളെയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments