ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. 12 കുട്ടികള്‍ മരണപ്പെട്ടതായാണ് റിപ്പോർട്ട് . ഡ്രൈവറും മരിച്ചു.10 വയസ്സിനു താഴെയുള്ള കുട്ടികളാണ് മരിച്ചവരില്‍ അധികവും.മരണപ്പെട്ട 12 കുട്ടികളില്‍ സഹോദരിമാരും ഉള്‍പ്പെടും. അപകടത്തില്‍ 24 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 27 കുട്ടികളെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുണ്ടായിരുന്ന ബസില്‍ 62 കുട്ടികളുണ്ടായിരുന്നു.എതിരേ വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. രാവിലെ എട്ടു മണിയോടെയാണ് സംസ്ഥാനത്തെ നടുക്കിയ അപകടനം നടന്നത്.
Post Your Comments