NewsInternational

പാകിസ്ഥാന്റെയും ചൈനയുടെയും ഉറക്കംകെടുത്തി പുതിയ പ്രക്ഷോഭം

കറാച്ചി•പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ചൈനയ്ക്കെതിരെ പ്രക്ഷോഭം.സിന്ധിലെ പ്രമുഖ പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്ന സെയിന്‍ ജി.എം സയിദിന്റെ 113 ാം ജന്മവാര്‍ഷിക ദിനത്തിലാണ് പ്രമുഖ സിന്ധി സംഘടനയായ ജെ.എസ്.എസ്.എം ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) യ്ക്കെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. സംഘടനയുടെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധ റാലി ഇൻഡസ് ഹൈവേയിൽ നിന്ന് ആരംഭിച്ച് ജി.എം സയിദിന്റെ ശവകുടീരത്തിൽ സമാപിച്ചു.

മത തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളും പ്ലക്കാര്‍ഡുകളുമായി റാലിയില്‍ അണിനിരന്ന ജനങ്ങള്‍ സിന്ധിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ടു. റാലിയില്‍ ചൈനയ്ക്കെതിരായ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്നു.

സയീദിന്റെയും സിന്ധുദേശത്തിന് വേണ്ടി രക്തസാക്ഷികളായവരുടേയും കുടീരങ്ങളില്‍ ജെ.എസ്.എം.എം നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

സാംസ്കാരികമായും സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും സിന്ധുദേശത്തിന്റെ മരണമണിയാണ് ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെന്ന് ജെ.എസ്.എം.എം മേധാവി ഷാഫി ബുർഫാത് പറഞ്ഞു.സിന്ധിലും ബലൂചിസ്ഥാനിലുമുള്ള കടന്നുകയറ്റമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ ഈ പ്രദേശങ്ങളിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു . ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും വിഷയത്തിൽ ഉടൻ ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button