സോള്‍ : സാംസങ് ഫോണ്‍ കത്തല്‍ വിവാദം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഗാലക്‌സി നോട്ട്‌സെവന്‍ അധികമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഫോണ്‍ സാംസങ് തിരിച്ചുവിളിക്കുകയും കമ്പനിയുടെ ഇമേജിന് ഇടിവു സംഭവിക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഗാലക്‌സിയുടെ നിര്‍മാണത്തിലും ബാറ്ററിയിലുമുണ്ടായ ചെറിയ പ്രശ്‌നമാണ് തീപിടുത്തത്തിന് കാരണമെന്നറിയിച്ച കമ്പനി കൂടുതല്‍ പരിശോധനക്ക് ശേഷം ഫോണ്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തയ്യാറാവുകയായിരുന്നു.
എന്നാല്‍ തീ പിടുക്കുന്നതിന്റെ കാരണം തങ്ങള്‍ ജനുവരി 23ന് അറിയിക്കുമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെബ്‌സൈറ്റില്‍ ചൈനീസ്, ഇംഗ്ലീഷ്, കൊറിയന്‍ ഭാഷകളിലൂടെ ലൈവ്‌വിഡിയോയിലൂടെയാണ് അറിയിക്കുക. മുപ്പത്തിനാലായിരം കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇത്തരത്തില്‍ സാംസങ്ങിന് ഉണ്ടായത്.
Post Your Comments