News

നോട്ട് പ്രതിസന്ധി വളരെ വേഗം അവസാനിക്കും ; റിസർവ് ബാങ്ക് ഗവർണർ

ന്യൂഡൽഹി: രാജ്യത്തെ നോട്ട് നോട്ട് പ്രതിസന്ധി വളരെ വേഗം അവസാനിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി . പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നിലാണ് റിസർവ് ബാങ്ക് ഗവർണർ ഉർജിത്ത് പട്ടേൽ പ്രതിസന്ധി മറികടക്കുമെന്നുറപ്പ് നൽകിയത്. നോട്ടു നിരോധനത്തെത്തുടർന്ന് തിരിച്ചെത്തിയ പണം ബാങ്കുകൾ പെരുപ്പിച്ചു കാട്ടി. എഴുപതു ദിവസങ്ങൾക്കുള്ളിൽ പണമിടപാടുകൾ സാധാരണ ഗതിയിലെത്തിയിരുന്നു . നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ചർച്ചകൾ 2015 ജനുവരി മുതൽ തുടങ്ങിയിരുന്നുവെങ്കിലും രഹസ്യമായാണ് നടപടികൾ പുരോഗമിച്ചത് . ഗവർണർ വിശദീകരിച്ചു. യോഗത്തിൽ രണ്ടായിരം രൂപയുടെ കള്ളനോട്ട് എസ് പി എംപി ഗവർണറെ കാണിച്ചു .

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വിശദീകരണം തൃപ്തികരം അല്ലെങ്കില്‍
പ്രധാനമന്ത്രിയില്‍നിന്ന് വിശദീകരണം തേടുമെന്ന് കെ.വി തോമസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍,പ്രധാനമന്ത്രിയില്‍നിന്ന് വിശദീകരണം തേടാന്‍ സമിതിക്ക് അധികാരമില്ലെന്ന നിലപാടാണ് ബി.ജെ.പി അംഗങ്ങള്‍ സ്വീകരിച്ചത്. വിഷയത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button