
ന്യൂഡൽഹി : കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കീറിയ കുർത്ത തയ്പ്പിക്കാൻ നൂറു രൂപ സംഭാവനയുമായി ദിനേഷ് കുമാർ ദീക്ഷിതെന്ന അഭിഭാഷകൻ. ഇന്നലെ ഗാസിയാബാദിൽ നിന്ന് മറ്റൊരാളും രാഹുലിന് 100 രൂപ അയച്ചു കൊടുത്തിരുന്നു.
രാഹുലിന്റെ ദാരിദ്ര്യവും നോട്ട് അസാധുവാക്കലിനെ തുടർന്ന് വിദേശ യാത്രകളുൾപ്പെടെ തീരെ ചെറിയ തുകയ്ക്ക് നടത്തേണ്ടി വന്നത് മനസ്സിലാക്കുന്നുവെന്നും രൂപയ്‌ക്കൊപ്പം ദിനേഷ് കുമാർ അയച്ച കത്തിൽ വ്യക്തമാക്കുന്നു. റിഷികേശിൽ കോൺഗ്രസ് നടത്തിയ റാലിയിൽ വച്ചാണ് താൻ ധരിച്ചിരിക്കുന്നത് കീറിയ കുർത്തയാണെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിങ്ങൾക്കിങ്ങനെ കാണാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞത്.
Post Your Comments