തിരുവനന്തപുരം: കണ്ണൂര്‍ റേഞ്ച് ഐ.ജി: ദിനേന്ദ്ര കശ്യപിനെ മാറ്റി. എറണാകുളം റേഞ്ച് ഐ.ജിയായ മഹിപാല്‍ യാദവാണ് പുതിയ കണ്ണൂര്‍ റേഞ്ച് ഐ.ജി.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ സംഭവം സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിലാണ് കശ്യപിന്റെ സ്ഥാനമാറ്റം.ക്രൈംബ്രാഞ്ച് ഐ.ജിയായാണ് കശ്യപനെ മാറ്റി നിയമിച്ചത്. കണ്ണൂരിലെ ക്രമാസമാധാനപ്രശ്നം സർക്കാരിന് വലിയ തലവേദനയായിരിക്കുന്ന സാഹചര്യത്തിൽ ഈ മാറ്റം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
അടുത്തിടെയാണ് ഐ.പി.എസ് തലത്തില്‍ സര്‍ക്കാര്‍ അഴിച്ചുപണി നടത്തിയത്.മഹിപാല്‍ യാദവിനെ രണ്ടു ദിവസം മുമ്പാണ് ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചത്.
Post Your Comments