ന്യൂഡല്‍ഹി: ചൈനയുടെ ചാരക്കണ്ണ് ഇന്ത്യന്‍ സേനയിലേയ്ക്കാണ്. ഇന്ത്യന്‍ സേനയുടെ കരുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ത്താവിനിമയ ശൃംഖലയുടെ സാങ്കേതിക സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഹാക്കര്‍മാര്‍. ഇക്കാരണത്താല്‍ ഇന്ത്യന്‍ സേനയുടെ വാര്‍ത്താവിനിമയ ശൃംഖല അതീവ സുരക്ഷാ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാര്‍ക്ക് വേണമെങ്കില്‍ ശൃംഖല തകര്‍ക്കാന്‍ കഴിയുന്ന വിധത്തിലാണെന്നും സാങ്കേതികവിദ്യയ്ക്ക് അടിയന്തര നവീകരണം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈനിക നടപടികളിലെ വാര്‍ത്താവിനിമയ സംവിധാനം മാത്രമല്ല സമാധാന സമയത്തും വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരുടെ സോഫ്റ്റ്‌വെയറുകള്‍ക്ക് കഴിയുമെന്നും മുന്‍ വ്യോമസേന മേധാവി ഫാലി മേജര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-15 വര്‍ഷത്തില്‍ ദേശീയ സുരക്ഷാ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ഫാലി മേജര്‍.
ശത്രു സൈബര്‍ ഹാക്കര്‍മാര്‍ സര്‍ക്കാര്‍ നെറ്റ്‌വര്‍ക്കുകള്‍ തകരാറിലാക്കുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുകയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധതന്ത്രങ്ങള്‍ സംരക്ഷിക്കപ്പെടാമെങ്കിലും രഹസ്യ സ്വഭാവമുള്ള നിരവധി രേഖകള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സേനയുടെ കമ്പ്യൂട്ടറുകള്‍ തകര്‍ക്കാനും ഡാറ്റകള്‍ നശിപ്പിക്കാനും കമ്പ്യൂട്ടറിന്റെ പൂര്‍ണ്ണ നിയന്ത്രണം കൈയ്യടക്കാനും ഇത്തരം ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments